കുഞ്ഞുമക്കളെ...മാപ്പ്
കുഞ്ഞുമക്കളെ...മാപ്പ്
ചാതുര്‍വര്‍ണ്യ പിശാചുക്കള്‍ അഴിഞ്ഞാടുന്ന
ഒരു നാട്ടില്‍ ജനിച്ചു പോയി
എന്നൊരു തെറ്റ് മാത്രമേ
നിങ്ങള്‍ ചെയ്തുള്ളൂ…മാപ്പ്
വളര്‍ന്നു വലുതായി ഈ നാട്ടില്‍
ജീവിക്കാനുള്ള അവകാശം നിങ്ങള്‍ക്കും ഉണ്ടായിരുന്നു.
പക്ഷെ ബ്രാഹ്മണനും ക്ഷത്രിയനും വൈശ്യനും ശൂദ്രനും മാത്രം മനുഷ്യരായി അംഗീകരിക്കപ്പെട്ട ഒരു വ്യവസ്ഥിതിയില്‍ നിങ്ങള്‍ മനുഷ്യരല്ല എന്നാണു 'ഈശ്വരന്‍റെ' കല്‍പ്പന.
അതുകൊണ്ടാണ് നൂറ്റാണ്ടുകളായി നിങ്ങള്‍ക്ക്
മനുഷ്യര്‍ അനുഭവിക്കേണ്ട അവസരങ്ങള്‍ നിഷേധിക്കപ്പെട്ടത്.
സ്വാതന്ത്ര്യം കിട്ടി അറുപത്തിയെട്ടു വര്‍ഷം പിന്നിട്ടിട്ടും
ജനാധിപത്യ സര്‍ക്കാരുകളെ നയിച്ചവര്‍ കാത്തുസൂക്ഷിച്ചത്
ഈ നശിച്ച ചാതുര്‍വര്‍ണ്യം തന്നെയായിരുന്നു.
ഇപ്പോള്‍ നിങ്ങളെ ചുട്ടെരിക്കുമ്പോള്‍
ആ നരാധമന്മാര്‍ക്ക് താങ്ങും തണലും കൊടുക്കുന്നത് ഇറ്റലിക്കാരനായ മുസ്സോളിനിയുടെയും
ജര്‍മ്മനിക്കാരനായ ഹിറ്റ്ലറുടെയും
അരുമ ശിഷ്യന്മാര്‍ ആണെന്ന ഭീകരസത്യമാണ് ഉള്ളത്.
സ്വതന്ത്രമായ അഭിപ്രായങ്ങളെയും
യുക്തിബോധത്തെയും അവര്‍ ഭയക്കുന്നു.
തോക്കും വാളും ത്രുശൂലവും ആണ്
അവരുടെ ഇഷ്ട പണിയായുധങ്ങള്‍.ചാതുര്‍വര്‍ണ്യ വ്യവസ്ഥിതിയുടെ ഗോപുരങ്ങള്‍ പണിയാന്‍
അവര്‍ -ഹിന്ദുരാഷ്ട്ര വാദികള്‍- കൊണ്ടുനടക്കുന്ന പണിയായുധങ്ങള്‍...
ചെറുമന്‍റെ കുടിലുകള്‍ തീയിടുന്നതും
അവരുടെ മക്കളെ ചുട്ടെരിക്കുന്നതും
അവരുടെ ഇഷ്ടവിനോദങ്ങളാണ്...
സ്വതന്ത്രനാകാന്‍ പിടഞ്ഞ ശംഭൂകന്‍റെ ശിരസ്സറുത്ത
ഇരുണ്ട കാലം തിരികെ കൊണ്ടുവരാനാണ് അവര്‍
ഈ പാടെല്ലാം പെടുന്നത്.
ഈ വ്യവസ്ഥിതിയെ മാറ്റാനുള്ള ശ്രമത്തില്‍ ഒട്ടേറെ മനുഷ്യസ്നേഹികള്‍ പിടഞ്ഞു വീണിട്ടുണ്ട്.
എങ്കിലും ഡിജിറ്റല്‍ ലോകത്തിന്‍റെ മായാവലയത്തില്‍
മയങ്ങി വീഴുന്നവരുടെ നാട്ടില്‍ നിങ്ങള്‍ക്ക് സംഭവിച്ച ദുരന്തത്തിന്‍റെ ഉത്തരവാദിത്വത്തില്‍ നിന്നും ഈ രാജ്യത്തിലെ
ഒരു പൌരനായ ഞാന്‍ എങ്ങനെ ഒഴിഞ്ഞു നില്‍ക്കും?
കുഞ്ഞുമക്കളെ,
കുറ്റബോധത്താല്‍ കുത്തിനോവുകയാണ് മനസ്സ്....
നെഞ്ചകം പിളരുകയാണ്...
അനുദിനം പെരുകുന്ന
ഫാഷിസ്റ്റു ക്രൂരതകള്‍ക്ക് നേരെ
കുറ്റകരമായ മൌനം പാലിക്കുന്നവര്‍ക്കുവേണ്ടി
ഒരിക്കല്‍ കൂടി മാപ്പ് പറയുന്നു...