ചില്ലറക്കാരനല്ല നമ്മുടെ ഇന്ത്യന്‍ ലൈസന്‍സ്.

6:29 PM 0 Comments A+ a-


ചില്ലറക്കാരനല്ല നമ്മുടെ ഇന്ത്യന്‍ ലൈസന്‍സ്.

 ഇന്ത്യന്‍ ഡ്രൈവിങ്ങ് ലൈസന്‍സിന് വലിയ വിലയില്ലെന്നാണ് ചിലരുടെയൊക്കെ ആക്ഷേപം. എന്നാല്‍ ഇന്ത്യന്‍ ലൈസന്‍സിനെ തള്ളിപ്പറയുന്നവര്‍ ഇതുകേട്ടോളൂ. നമ്മുടെ ലൈസന്‍സ് കൈവശമുണ്ടെങ്കില്‍ ലോകത്തിലെ 14 സൂപ്പര്‍ രാജ്യങ്ങളില്‍ ചെന്നാല്‍ നിങ്ങള്‍ക്ക് വണ്ടിയോടിക്കാന്‍ കഴിയും.
ജര്‍മ്മനി, ഫ്രാന്‍സ്, അമേരിക്ക, ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ്, സ്വിറ്റ്‌സര്‍ലാന്‍ഡ്, ബ്രിട്ടന്‍, ദക്ഷിണാഫ്രിക്ക, മൗറീഷ്യസ്, ഇറ്റലി , കാനഡ, സ്‌പെയിന്‍, നോര്‍വേ, ഫിന്‍ലാന്‍ഡ് എന്നീ രാജ്യങ്ങളിലാണ് ഇന്ത്യന്‍ ലൈസന്‍സ് ഉപയോഗിച്ച് വണ്ടിയോടിക്കാന്‍ കഴിയുന്നത്. ജര്‍മ്മനിയില്‍ ഏതാണ്ട് ആറുമാസത്തോളം ഇന്ത്യന്‍ ലൈസന്‍സില്‍ വണ്ടി ഓടിക്കാവുന്നതാണ്. എന്നാല്‍ ലൈസന്‍സിന്റെ ജര്‍മ്മന്‍ ട്രാന്‍സിലേറ്റ് കോപ്പി ഇതിനൊപ്പം വേണം, അതില്‍ എംബസിയുടെ സീലും ആവശ്യമാണ്. ഓട്ടോബാന്‍ ഹൈവേയില്‍ സ്പീഡ് ലിമിറ്റ് ഇല്ലാതെയും വണ്ടിയോടിക്കാവുന്നതാണ്.
അതേസമയം യു കെയില്‍ ഇന്ത്യന്‍ ഡ്രൈവിങ്ങ് ലൈസന്‍സ് ഉപയോഗിച്ച് ഒരു കൊല്ലംവരെ
തടസമില്ലാതെ ബ്രിട്ടീഷ് ഹൈവേയിലൂടെ വണ്ടിയോടിക്കാം. അമേരിക്കയിലും ഒരു കൊല്ലംവരെയാണ് ഇന്ത്യന്‍ ലൈസന്‍സില്‍ വാഹനം ഓടിക്കാന്‍ കഴിയുന്നത്. എന്നാല്‍ ഇതോടൊപ്പം നിങ്ങളുടെ ഒരു ഐഡി പ്രൂഫും കരുതിയിരിക്കണം.
അതേസമയം ഫ്രാന്‍സില്‍ ഇന്ത്യന്‍ ലൈസന്‍സിന്റെ തര്‍ജ്ജമയോടെ ഒരു വര്‍ഷത്തോളം വാഹനം ഓടിക്കാവുന്നതാണ്. ഓസ്‌ട്രേലിയയില്‍ ഐഡി പ്രൂഫ് ഉണ്ടെങ്കില്‍ എത്രകാലം വേണമെങ്കിലും വാഹനം ഓടിക്കാവുന്നതാണ്. സ്വിറ്റസര്‍ലാന്‍ഡിലും ന്യൂസിലാന്‍ഡിലും ഒരുവര്‍ഷം തന്നെയാണ് വാഹനം ഓടിക്കാനുള്ള സമയം നല്‍കിയിരിക്കുന്നത്.
സ്നേഹപൂര്‍വ്വം VKCV Moolad